ഞാന്‍ ഇവിടെ പറയുന്നത് പഞ്ച
മഹാഭൂതങ്ങളെ പറ്റി എനിക്ക് മനസിലായകാര്യങ്ങളാണ്.ഞാന്‍ ഇതില്‍ ഗ്രന്ഥ
reference കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിലെ പല കാര്യങ്ങളും
ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്തവയാണ്.ഈ പോസ്റ്റില്‍കൂടി ഈ വിഷയത്തെ
പറ്റി കൂടുതല്‍ മനസിലാകണം എന്നും പ്രതിക്ഷിക്കുന്നു.
പഞ്ചമഹാ
ഭൂതങ്ങള്‍ ചേര്‍ന്നാണ് ഈ ലോകം ഉണ്ടായിട്ടുള്ളത് എന്ന് ആയുര്‍വ്വേദം
വിശ്വസിക്കുന്നു. കാണാന്‍ പറ്റുന്നതും പറ്റാത്തതും ആയ ഏതു ദ്രവ്യവും പഞ്ച
ഭൂതാത്മകം ആണ്.
വായു .
പഞ്ചമഹാ
ഭൂതങ്ങളില്‍ ഒന്നാണ് വായു. വാച്യാര്‍ദ്ധത്തില്‍ കാറ്റ്. വായു ചലനമാണ്.
ചലനമുള്ളിടതെല്ലാം വായു ഉണ്ട്. ആ അര്‍ഥത്തില്‍ കാറ്റും വായു ഭൂത പ്രധാനമായ
ഒരു ദ്രവ്യമാണ്.
ദ്രവ്യം
എന്താണെന്ന് പറയാം ആദ്യം. ആയുര്‍വേദ പ്രകാരം ഗുണവും കര്‍മ്മവും ഉള്ളതെല്ലാം
ദ്രവ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇലക്ട്രിക് കറന്റ് വരെ ദ്രവ്യമാകും.
ആയുര്‍വേദം കാര്യങ്ങളെ മിക്കപ്പോഴും മനസിലാക്കുന്നത് അനുമാനിച്ചാണ്. അതായത്
രോഗിക്ക് വേദന വരുമ്പോള്‍ ശരീരത്തില്‍ വാത ദോഷ പ്രകൊപം എന്ന്
അനുമാനിക്കുന്നു. പുകച്ചില്‍ കൂടി ഉണ്ടെങ്കിലോ.... പിത്തവും അനുബന്ധിച്ചു
എന്ന് അനുമാനിക്കുന്നു. അങ്ങനെ ലക്ഷണങ്ങളെ മനസിലാക്കിയാണ് . ഉള്ളിലെ
ദോഷങ്ങളെ അനുമാനിക്കുന്നത്.
നമ്മള്‍
പറഞ്ഞു വന്നത് ഭൂതങ്ങളെ ക്കുറിച്ചാണ്. ഭൂതങ്ങളെയും ഇങ്ങനെ അനുമാനിക്കാം
ഗുണവും കര്‍മവും മനസിലാക്കിയാണ് അനുമാനിക്കുന്നത്. അതായത് ഒരു വസ്തു
ചലിക്കുന്നത് കാണുമ്പോള്‍ നമുക്ക് അതില്‍ വായു മഹാഭൂതമുണ്ട് എന്ന്
മനസിലാക്കാം.യന്ത്രങ്ങള്‍ ചലിക്കുന്നതും, ജീവികള്‍ ചലിക്കുന്നതും,
ശരീരത്തിലെ പേശികള്‍ ചലിക്കുന്നതും, ആകാശ ഗോളങ്ങള്‍ ചലിക്കുന്നതും വായു
മഹാഭൂതം കാരണമാണ്. ഈ ചലനഗുണം കാരണം വായു അഗ്നിയും ജലത്തെയും എപ്പോഴും
സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകത്തെ ചലനാത്മകമാക്കുന്നു.
ജലം.
വാച്യാര്‍ദ്ധത്തില്‍വെള്ളം.
ജലത്തെ വേണമെങ്കില്‍ പഞ്ച മഹാഭൂതങ്ങള്‍ക്കിടയിലെ സിമന്റ് എന്ന് വിളിക്കാം.
ഭൂമി ഭൂതത്തിന്റെ കണങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ജലമാണ്. ഈ ജലത്തിന്
ശീതം (തണുപ്പ്) എന്നാ ഗുണം കൂടി ഉണ്ട്.
ഭൂമി
കണ്ണുകൊണ്ട്
കാണാനും,തൊടാനും,പറ്റുന്ന ഏതു വസ്തുവിന്റെയും അടിസ്ഥാന ഘടകമാണ് ഭൂമി. ഭൂമി
കണങ്ങളായി കാണപ്പെടുന്നു.ആറ്റവുമായോ തന്മാത്രയുമായോ താരതമ്യ പ്പെടുത്താതെ
കണം എന്നോ വളരെ ചെറിയ, തമ്മില്‍ കൂടിചേരുമ്പോള്‍ ആകൃതിയുള്ള, ഭാരമുള്ള,
കട്ടിയുള്ള, ഒരു വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്ന് എന്നോ
മനസിലാക്കാം. ഈ കണങ്ങളുടെ സംയോജന ഫലമായി മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരു
വസ്തു ഉണ്ടാകുന്നു. അതെങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കുന്നത്
രസകരമായിരിക്കും. ശൂന്യതയില്‍ ചിതറിക്കിടക്കുന്ന കുറച്ച് ഭൂമി ഭൂതത്തിന്റെ
കണങ്ങളെ സന്കല്പിക്കൂ. അവിടേക്ക് നമ്മള്‍ വായു ഭൂതത്തേയും ജല ഭൂതത്തേയും
കൊണ്ടുവരുന്നു. എന്ത് സംഭവിക്കും .വായു ആ കണങ്ങളെ ചലിപ്പിച്ച് അടുത്തേക്ക്
കൊണ്ടുവരും. ജലം പരസ്പരം ഒരുമിപ്പിക്കും. അവ കൂടിച്ചേര്‍ന്നു ഒരു വസ്തു
രൂപം കൊള്ളും. ഇനി ആ വസ്തുവുന്റെ ആകൃതി, നിറം, ഗുണം, കര്‍മ്മം, എന്നിവ
അവയിലെ മഹാഭൂതങ്ങളുടെ അളവ് അനുസരിച്ചിരിക്കും.
ആകാശം
ആകാശം എന്നാല്‍ ശൂന്യതയാണ്. അവിടെ മറ്റു മഹാഭൂതങ്ങള്‍ ഇല്ല. വസ്തുക്കളിലെ കണങ്ങള്‍ക്കിടയിലെ ശൂന്യതയും കണക്കാക്കാം.
അഗ്നി
തീ
എന്ന് വാച്യാര്‍ദ്ധം. അഗ്നി പരസ്പരം വിഘടിപ്പിക്കുന്നതും തുളച്ചു
കയറുന്നതും, ആയ ഒന്നാണ്. ജലത്തെ ഇല്ലാതെയാക്കി അഗ്നി ദ്രവ്യത്തിലെ മറ്റു
ഭൂതങ്ങളെ പരസ്പരം വിഘടിപ്പിക്കുന്നു.. അതിനാല്‍ അഗ്നിഭൂതം ദ്രവ്യത്തിന്റെ
നാശത്തിനു കാരണമാകുന്നു. നമുക്ക് പഴയ ഉദാഹരണത്തിലേക്ക് വീണ്ടും പോകാം.
ഭൂമിയും ജലവും വായുവും ഒന്നിച്ച് പ്രവര്‍ത്തിച്ച് ഉണ്ടായ ആ ദ്രവ്യം അഗ്നി
സമ്പര്‍ക്കത്താല്‍ നശിച്ചു പോകുന്നു. അഗ്നി ജലത്തെ
നിഷ്ക്രിയമാകുന്നു.പരസ്പര ബന്ധനത്തെ ഇല്ലാതെയാക്കുന്നു. വായു
അഗ്നിയോടൊപ്പം പ്രവര്‍ത്തിച്ച് കണങ്ങളെ വിഘടിപ്പിച്ചു മാറ്റുന്നു. അപ്പോള്‍
അവിടെ ആകാശ ഭൂതം ഉണ്ടാകുന്നു. അഗ്നി ഭൂതം അധികമായ ദ്രവ്യങ്ങളും മറ്റു
വസ്തുക്കളെ നശിപ്പിക്കുന്നു. ആസിഡുകള്‍, ആല്‍ക്കലികള്‍, തീയ്, വൈദ്യുതി
തുടങ്ങിയവ ഉദാഹരണം.
( തുടരും... )
(കടപ്പാട് ഗുരുതുല്യനായ രവിശങ്കര്‍ പെര്‍വാജെ സര്‍നോട്).